പ്രധാന വഴിപാടുകൾ


ഗണപതിക്ക് വളരെ പ്രധാനപ്പെട്ട വഴിപാടാണ് ഉദയാസ്തമനം അപ്പം നിവേദ്യം. ഉദ്ഷ്ട്കാര്യസിദ്ധിക്ക് ഗണപതിക്ക് വഴിപാട് നടത്തുകയും, ദർശനം നടത്തുകയും ചെയ്യുന്നത് വളരെയധികം ഫല പ്രാപ്ത്തതിയുണ്ടാക്കിയതിന് ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി വളരെയധികം ഗംഭീരമായി ആഘോഷിച്ചുവരുന്നു. മാടത്തിലപ്പന് പ്രധാനവഴിപാട് 1001 കുടം ധാര , ക്ഷീരധാര , കളഭാഭിഷേകം മുതലായവ വൃശ്ചികമാസത്തിലെ അഷ്‌ടമി അതിഗംഭീരമായി ആഘോഷിച്ചുവരുന്നു. അന്നേദിവസം അഷ്‌ടമി ദർശനവും, പ്രസാദഊട്ടു മുതലായവ നടന്നുവരുന്നു.

മകരമാസത്തിലെ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ തിരുവുത്സവം വളരെയധികം ഗംഭീരമായി ആചരിച്ചുവരുന്നു. ഉത്സവബലി, പ്രസാദഊട്ട്, കൂടാതെ വലിയവിളക്കിന്‍റെ അന്ന് പ്രധാനമായ ദീപക്കാഴ്ച, പകൽപ്പൂരം ഒരു പ്രധാനചടങ്ങാണ്. കൂടാതെ ശിവരാത്രി, മേടവിഷുസംക്രമപൂജ, മിഥുനമാസത്തിലെ പുണർതം പ്രതിഷ്ടാദിനമായി യും ആചരിച്ചുവരുന്നു. കളഭാഭിഷേകം,ചതുശ്ശതനിവേദ്യം, ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങായ ഉത്സാവബലി, 1001 കുടം ധാര മുതലായവ പ്രധാനവഴിപാടുകളാണ്. കൂടാതെ ജന്മനക്ഷത്രപൂജ, നിത്യപൂജ എന്നിവ മുൻകൂട്ടി ശീട്ടാക്കുകയും താല്പര്യമുള്ള ദിവസം ആയതു നടത്തുകയും ചെയ്യാൻ ക്ഷേത്രം കൗണ്ടറിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.

മംഗല്യ സിദ്ധിക്കായി അനവധി ആളുകൾ ദേവീദർശനം നടത്തി കാര്യസാധ്യപ്രാപ്തി കൈവരിച്ചതിനു അനുഭവസമ്പത്തുള്ള സ്ഥലമാണ്. തിങ്കളാഴ്ചകളിൽ ശ്രീ പാർവ്വതിദേവിയെ ദർശനം നടത്തുകയും, ദേവിക്കു പാട്ടും താലിയും ചാർത്തുന്നതും, സ്വയംവരാർച്ചന തുടങ്ങി കഴിവനുസരിച്ചുള്ള വഴിപാടുകൾ നടത്തുകയും ചെയ്യുന്നതും വളരെയധികം വിശേഷമാണ്. ധനുമാസത്തിലെ 'തിരുവാതിര' വളരെയധികം പ്രാധ്യാനത്തോടെ സ്ത്രീകൾ കൊണ്ടാടുന്നു. സർവൈശ്വര്യപൂജ, എട്ടങ്ങാടി നിവേദ്യം, ഉറക്കം ഒഴിയൽ, പാതിരാപ്പൂ ചൂടൽ മുതലായ ചടങ്ങുകൾ ദേവീസന്നിധിയിൽ വിപുലമായ രീതിയിൽ തന്നെ കൊണ്ടാടുന്നു.

വഴിപാടുകൾ നടത്തുന്നവർ രണ്ടു ക്ഷേത്രങ്ങളിലും ഒരേപോലെ വഴിപാടുകൾ ചെയ്യുന്നതാണ് ദേവന്മാർക്കിഷ്ടവും, ഇത് ഫലപ്രാപ്തിക്ക് ആക്കംകൂട്ടുകയും ചെയ്യും. ഭാഗവതസപ്താഹം വായനയും എവിടെ എല്ലാവർഷവും നടത്തിവരുന്നു. ഭരണനിർവഹണകാര്യങ്ങൾ ഇരിഞ്ഞാലക്കുട ശ്രീകൂടൽമാണിക്യം ദേവസത്തിന്റെ സഹകരണത്തോടെ പുനരുദ്ധാരണസമിതി വളരെ ഭംഗിയായി നടത്തിവരുന്നു.

Contact Us

Your message has been sent. Thank you!

   Uliyannoor Sree Mahadeva Temple, Aluva

   0480 2826631

   info@uliyannoortemple.com

   www.uliyannoortemple.com

Our Bank Details
The Administrator
Koodalmanikyam Devaswom
Bank Account Number :- 1517155000006167
IFSC Code :- KVBL0001517
Bank :- Karur Vaisya Bank , Irinjalakuda Branch