News & Events


ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ജൂൺ 30 , 2022 വ്യാഴാഴ്ച പ്രത്യേക പൂജകളോടെ നടത്തുന്നു








വിനായക ചതുർത്ഥി സെപ്റ്റംബർ 10 ന്








കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 17ന്








ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ അനധികൃതമായി ഭൂമികയേറ്റമെന്ന് പരാതി, കൂടൽമാണിക്യം ദേവസ്വം പരിശോധന നടത്തി




ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടമായ ആലുവ ഉളിയന്നൂർ മഹാദേവക്ഷേത്രത്തിൽ അനധികൃതമായി ഭൂമികയേറ്റം നടക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അധികൃതർ ചൊവാഴ്ച അവിടെയെത്തി പരിശോധന നടത്തി. ഒന്നരവർഷം മുൻപാണ് അന്യാധിനപ്പെട്ട ഈ ക്ഷേത്രവും 6 ഏക്കർ ഭൂമിയും ഹൈക്കോടതി വിധിയെ തുടർന്ന് കൂടൽമാണിക്യം ദേവസ്വത്തിനു ലഭിച്ചത്.
ആലുവ നഗരഹൃദയത്തിൽനിന്നും നിന്നും 2 കിലോമീറ്റര് ദൂരെ മാത്രം കിടക്കുന്ന ഈ മഹാദേവ ക്ഷേത്രം ഇപ്പോൾ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ നേരിട്ടുള്ള ഭരണത്തിലാണ്. ഉളിയന്നൂർ ക്ഷേത്രത്തിലെ ഏതാനും ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും പരിശോധനയിൽ ദേവസ്വം വക ഭൂമി അളന്നു തിട്ടപെടുതേടേതാണെന്നു ബോധ്യപ്പെടുകയും ആയതിനാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ തഹസിൽദാർ, ദേവസ്വം കമ്മീഷണർക്കും രേഖാമൂലം കാര്യങ്ങൾ അറിയിക്കുകയും, എത്രയും പെട്ടന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി കമ്പിവേലി ഇടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു.





ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി




ഉളിയന്നൂർ : കൂടൽമാണിക്യം ദേവസ്വം ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2020 ന്‍റെ ത്രികൊടിയേറ്റ് നടന്നു . ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെയാണ് തിരുവുത്സവം.തിരുവുത്സവത്തോടു അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നിർവഹിച്ചു. ചടങ്ങിൽ തിരുവുത്സവം ചെയർമാനായ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജ്‌മെന്‍റ്  കമ്മിറ്റി മെമ്പർ കെ വി പ്രേമരാജൻ , തിരുവുത്സവം കൺവീനർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ , ക്ഷേത്രം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.തിരുവുത്സവത്തിന്‍റെ കൂടുതൽ വിവരങ്ങൾക്ക് www.uliyannoortemple.com





കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 28ന്








ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻമഹാദേവ ക്ഷേതത്തിലേയും ഗണപതി ക്ഷേത്രത്തിലെയും അഷ്ടമി ദർശനവും തന്ത്രി പൂജയും 30. 11. 2018ന്




കൂടൽ മാണിക്യം ദേവസ്വം വക ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻമഹാദേവ ക്ഷേതത്തിലേയും ഗണപതി ക്ഷേത്രത്തിലെയും അഷ്ടമി ദർശനവും തന്ത്രി പൂജയും 30. 11. 2018 വെള്ളിയാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുത്തു ഭഗവാന്റെ അനുഗ്രഹത്തിനു പാത്രീഭൂതരാകുവാൻ താല്പര്യപെടുന്നു .
എന്ന്
അഡ്മിനിസ്ട്രേറ്റർ





കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ കൊടിയേറ്റം ജനുവരി 10ന്




കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും, ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ 2019 ജനുവരി 10ന് കൊടിയേറി ജനുവരി 19 ശനിയാഴ്ച ആറാട്ടോടുകൂടി ആഘോഷിക്കുന്നു.
വിശേഷാൽ വഴിപാടുകളും കലാപരിപാടികളും പരസ്യങ്ങൾ നല്കാൻ ആഗ്രഹിക്കുന്നവരും കൂടൽമാണിക്യം ദേവസ്വമായോ, ഉളിയന്നൂർ മഹാദേവക്ഷേത്രം വഴിപാട് കൗണ്ടറുമായോ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04802826631





കൂടൽമാണിക്യം കീഴേടം ഉളിയന്നൂർ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവ കൊടിയേറ്റം ജനുവരി 10ന്