About Us


പെരുന്തച്ചനാൾ നിർമ്മിതമായ ശ്രീകോവിലിൽ കിഴക്കോട്ടുതിരിഞ്ഞ പെരിയാറിനഭിമുഖമായി ശ്രീമഹാദേവ പ്രതിഷ്‌ഠ 42 മീറ്റർ ചുറ്റളവുള്ള ബ്രഹത്തായ പെരുന്തച്ചന്റെ പ്രൗഢിയും, ഗംഭീരവും വിളിച്ചോതുന്ന വട്ടശ്രീകോവിൽ 64 കലകളെയും നാലുവേദങ്ങളെയും സൂചിപ്പിക്കുന്ന കഴുക്കോലുകൾ കൂടം താങ്ങി നിര്ത്തുന്നു. മഹത്തും ബ്രഹതുമായ നമസ്കാരമണ്ഢപം. ഒരു ഒറ്റ കാളക്കൂറ്റന്റെ വലിപ്പമുള്ള ശയിക്കുന്ന പ്രൗഢഗംഭീരനായ 'നന്ദി' പടിഞ്ഞാറോട്ടു ദർശനമായി അതെ ശ്രീകോവിലിൽ തന്നെ ശ്രീ പാർവതീദേവി, ഉപദേവതയായി അന്നപൂർണേശ്വരിദേവി , സ്വൽപം തെക്കുമാറി പന്ത്രണ്ടടിയോളം ഉയരത്തിൽ ശ്രീപരശുരാമൻ തന്റെ തപശ്ശക്തിയാൽ പുണ്യഭൂമിയാക്കി പ്രതിഷ്ഠനടത്തിയ ശ്രീ മാടത്തിലപ്പൻ ക്ഷേത്രം. അതിന്റെ തെക്കെധ്വാരത്തിൽ തെക്കോട്ടു തിരിഞ്ഞു അതിശക്തമായ സ്വയംഭൂ ഗണപതി. ഇതെല്ലം ചേർന്നതാണ് ഉളിയന്നൂർ മഹാദേവക്ഷേത്രസമുച്ചയം.

ഉളിയന്നൂർ മഹാദേവക്ഷേത്രനിർമ്മാണം നടക്കുന്ന സമയത്തു കൂടം പിടിപ്പിക്കാൻ (മേൽക്കൂരയിൽ കഴുക്കോലുകൾ ബന്ധിക്കാൻ) എത്ര ശ്രമിച്ചിട്ടും തച്ചന് കഴിയുന്നില്ല. ആകെ വിഷണ്ണനായ തച്ചൻ അനവധിനേരം ശ്രീമഹാദേവനെ ധ്യാനിച്ചിരുന്നു. അപ്പോഴാണ് ശ്രീകോവിലിനുള്ളിൽ നിന്ന് ഒരു അശിരീരി കേട്ടത്. 'ചെത്തികുറക്കു, കൊള്ളിക്കാം'.